തനിയേ നിറഞ്ഞു തുളുമ്പുക എന്നല്ലാതെ സ്നേഹത്തിനു മറ്റൊരു അര്‍ത്ഥമില്ലത്രെ !

ചില ഇടനാഴികള്‍ എനിക്ക് ഓര്‍മമകളിലേക്കുള്ള വാതായനങള്‍ ആണ്……..

മുന്നോട്ട് നടക്കുന്ന സമയം തന്നെ ഭൂതകാലത്തേക്ക് പിടിച്ചു വലിക്കുന്നവ……..

അല്ലെങ്കില്‍ ചിന്തയുടെ ലോകത്തേക്ക് പിടിച്ചുയര്‍ത്തുന്നവ………….

ചിരിയുടെ ഒരു കഷ്ണമോ, കണ്‍പീലിയിലെ നനവോ, ഞരമ്പിലെ രക്തയോട്ടത്തിന്‍റ്റെ വേഗക്കുടുതലോ തിരിച്ചറിഞ്ഞ് തിരികെയെത്തുന്ന ലോകത്തേക്ക്……

അതുകൊണ്ടുതന്നെ ഇടനാഴികളെ ഞാന്‍ ഇഷ്ടപ്പെടുന്നു…

9.3.10

ആ മുഖം

വെറുതെ നടന്നു... എങ്ങോട്ടെന്നില്ലതെ...
ഒരുപാടു നാളായിക്കാണും ഞാന്‍ ഇതുവഴിയൊക്കെ നടന്നിട്ട്. നടക്കേണ്ട കാര്യമുണ്ടായിട്ടില്ല...
പിന്നെ ഇപ്പൊഴെന്തെങ്കിലും ഉണ്ടായിട്ടാണോ ഈ നടപ്പ്.. ഒരു കാര്യവുമില്ല..... വീട്ടിലിരുന്നിട്ട് എന്തൊ ഒരു...........
ഇതാ പറയുന്നത് സാഹചര്യങ്ങള്‍ നമ്മള്‍ സ്വയം മെനഞ്ഞെടുക്കുന്നതണെന്ന്. ഞാന്‍ എത്രയോ തവണ ഇതുവഴി പോയിട്ടുണ്ടു....നടന്നല്ലങ്കിലും .
ഞാന്‍ ഓടിക്കളിച്ചു നടന്ന വഴികള്‍ . ആ വഴികളൊഴിച്ചു ചുറ്റുപാടൊക്കെ മാറിയിട്ടുണ്ട്. ദൈവമെ.. ഞാന്‍ ഇന്നുവരെ ഇതൊന്നും ശ്രദ്ധിച്ചിട്ടില്ലല്ലോ..ഞാനീ നാടു വിട്ട് ഒരുപാടുനാളെങ്ങും മാറിനിന്നിട്ടില്ല.. എന്നിട്ടും ?
കറങ്ങി നടന്നു അമ്പലകുളത്തിന്റെ അടുത്തെത്തി. ഒന്നു പോയി നോക്കിയാലോ.... പണ്ട് ഒത്തിരി കല്ലുപെറുക്കി എറിഞ്ഞിട്ടുണ്ട്. ബദ്ധശത്രുവിനെ പിടിച്ചുതള്ളിയിട്ടിണ്ട്.
പഴയകല്പടവിറങ്ങി ഒന്ന് എത്തിനോക്കി.. എന്റെ മുഖം ഓളം വെട്ടുന്നു...മാറിയിട്ടുണ്ട്.. ഞാനും .
വേണ്ടായിരുന്നു. പിന്നേം എന്തൊക്കെയോ മനസിലോട്ട് ഇടിച്ചു കേറുന്നു.
ഇങ്ങനെ പോത്തുപോലെ വളര്‍ന്നില്ലായിരുന്നെങ്കില്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു.. ഒരു വടിയേ മാത്രം പേടിച്ചാല്‍ മതിയായിരുന്നു... ഇപ്പോള്‍ ...?
ഇവിടെ നിന്നാല്‍ ഇനീം ഓരോന്നാലോചിച്ചു കൂട്ടും .. പോകാം .
വീണ്ടും നടന്നു... പക്ഷെ എന്റെ പ്രതീക്ഷ തെറ്റി.. എന്തൊക്കെ ഓര്‍ക്കരുത് എന്നാലോചിച്ചോ അതെല്ലാം പിന്നേം കേറിവരുന്നു.
ചില മുഖങ്ങള്‍ ... മറക്കാന്‍ പറ്റുന്നില്ല.... അവസാനം ​കുറെനേരം എത്രയും ദയയുള്ള മാതാവേ ചൊല്ലി നടന്നു. എല്ലാം ക്ഷമിക്കാനുള്ള ശക്തി കിട്ടിയിരുന്നെങ്കില്‍ .. എത്ര കുമ്പസാരിചിട്ടും പ്രായചിത്തം ചൊല്ലിയിട്ടും ഒന്നും മനസീന്ന് മറഞ്ഞിട്ടില്ല.
നടന്ന് നടന്ന് വര്‍ഷങ്ങളായി വിതയും കൊയ്ത്തുമില്ലാത്ത പാടത്തിന്റെ നടുക്കെത്തി. ബാറ്റു പിടിക്കാന്‍ പടിച്ച കാലമ്മുതല്‍ ക്രിക്കറ്റു കളിച്ച കണ്ടം ..
അന്നൊക്കെ ഇവിടെ ഒത്തിരി പശുക്കളെ കാണാമായിരുന്നു. ഇപ്പോള്‍ ആരും പശൂനെ വളര്‍ത്താറില്ലെ? വേറുതെ മില്‍മ്മ കമ്പനിക്കാരെ തെണ്ടിക്കണ്ടാ എന്നു കരുതിയിട്ടാവും .
എന്‍.റ്റി.പി.സി.യുടെ ഉയരമുള്ള ടവറുകള്‍ ആ പാടത്തെ മുറിച്ചു കടന്നുപോകുന്നുണ്ട്. അടുത്തു കണ്ട ഒരു വരമ്പില്‍ കയറിയിരുന്നു. മൊബൈല്‍ എടുത്ത് ഒരു പാട്ട് വച്ചു. നല്ല ഭക്തി ഗാനം .
പഴയ ക്രിക്കറ്റ് കളി ഓര്‍ത്ത് നോക്കെത്താദൂരേക്ക് കണ്ണുപായിച്ചിരുന്നു.
ഒരു പാട്ട് തീര്‍ന്നു. അടുത്തതിനുള്ള 3 സെക്കന്റ്റ്റ് കാത്തിരുപ്പ്..

♫♪"ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം
ഓര്‍ക്കുമ്പോള്‍ മനം ...."♫♪
ദൈവമേ.. ഇത്രയും നേരം കഷ്ടപ്പെട്ടതു വെറുതെ... പിന്നേം മുഖം .
ഞാന്‍ പതിയെ ചാഞ്ഞു... ആകാശത്തേക്കു നോക്കി കിടന്നു.
കഴിഞ്ഞ 5 വര്‍ഷം ..... എന്തിനായിരുന്നു ഇതൊക്കെ... എന്തു കണ്ടിട്ടയിരുന്നു..... ഇത്രെം ഉള്ളൊ ഇതെല്ലാം .. ഒരായിരം ചോദ്യങ്ങള്‍ ... ഉത്തരം കണ്ടു പിടിക്കനുള്ള പാഴ്ശ്രമം .
നഷ്ടങ്ങള്‍ എല്ലാം എനിക്ക്... എന്നു മാത്രമല്ല എനിക്ക് മാത്രമേ നഷ്ടമുണ്ടായിട്ടുള്ളു.
എന്റെ കണ്ണ് പതിയെ നിറയുന്നതു ഞാനറിഞ്ഞു.
ഫോണ്‍ ചിലയ്ക്കുന്നു. അമ്മായാണു.. ദാ വരുന്നു എന്നു മാത്രം പറഞ്ഞൊപ്പിച്ചു.
പോകാനായി എഴുന്നേറ്റപ്പോള്‍ 2 തുള്ളി ജലം കണ്ണില്‍ നിന്നും താഴേക്കൊഴുകുന്നതു ഞാന്‍ അറിഞ്ഞു.
അതു താഴെ പുല്‍നാമ്പിലേക്ക് പതിച്ചു. ഒന്നു നോക്കിയിട്ട് ഞാന്‍ തിരിച്ചു നടന്നു. പുറകില്‍ എന്തൊ ഇഴഞ്ഞു നീങ്ങുന്ന ശബ്ദം .
ഞാന്‍ തിരിഞ്ഞു നോക്കി.. എന്റെ കണ്ണുനീര്‍ വീണിടം കരിഞ്ഞു മാറുന്നു. ഞാന്‍ അടുത്തു ചെന്നു.. അതിലൊരു മുഖം തെളിയുന്നു.
ഇല്ല... ഞാന്‍ ചത്താലും ഈ മുഖം എന്നെ വിട്ടു പോകില്ല..

Read more...

8.3.10

അടുക്കരുത്; ഞാന്‍ വിഷമാണ് ….

എല്ലരും പറയുന്നു എന്നോട് അടുക്കരുതെന്ന്... ഞനേതൊ ക്രൂരജന്തുവാണത്രെ...
അനങ്ങാതെ കിടന്നു അടുത്തുവരുന്നവരെ വലിഞ്ഞു മുറുക്കി ശ്വസം മുട്ടിക്കുമത്രെ…….
എന്റെ നഖങ്ങള്‍ ഒരുപാടുപേരെ മുറിവേല്‍പ്പിച്ചിട്ടുണ്ടത്രെ……
എന്റെ പല്ലുകള്‍ പലരേയും കടിച്ചു കുടഞ്ഞിട്ടുണ്ടത്രെ….
എന്റെ നാവില്‍ അവരുടെ രക്തക്കറ പറ്റിയിരിപ്പുണ്ടത്രെ….
ചോര മുഴുവന്‍ വലിച്ചു കുടിച്ചു ജീവശവമാക്കി ഉപേക്ഷിക്കുമത്രെ….
നുണ… നുണ…എന്റെ കൈകാലുകളും വായും ചങ്ങലയും താഴുമിട്ട് പൂട്ടിയിരിക്കുകയാണ്….. താക്കോല്‍ എന്റെ ഉടമസ്ഥന്റെ കയ്യിലുമാണ്….
പിന്നെ ഞാന്‍ ഇതൊക്കെ എങ്ങനെ ചെയ്യും ?
ആരു പറഞ്ഞു ഈ നുണകള്‍ …?
എന്തിനു വേണ്ടി ഇങ്ങനെ കള്ളം പറയുന്നു….?
ആ… എന്തെങ്കിലുമാവട്ടെ… ഞാന്‍ എന്തിനാ വിഷമിക്കുന്നത് ?
എന്റെ ഉടമസ്ഥന്‍ ഇതൊന്നും വിശ്വസിക്കില്ല…… അദ്ദേഹത്തിന്‍ ഞാനെന്നു വച്ചല്‍ ജീവനാണ്…..
ഒരുനേരം പോലും എന്നെ പിരിഞ്ഞിരിക്കില്ല..
ഇപ്പൊള്‍ അദ്ദേഹം എനിക്കുള്ള ഭക്ഷണവുമായി വരും …..
എന്നെ തലോടും …. പതിവു നേരമായിട്ടും അദ്ദേഹത്തെ കാണുന്നില്ലല്ലോ?….
ദൈവമേ… എന്തെങ്കിലും അപകടം ….
ഇല്ല… അങ്ങനെ ചിന്തിക്കുമ്പൊള്‍ തന്നെ നെഞു പൊടിയുന്നതുപോലെ തോന്നുന്നു…..
ദാ….. അദ്ദേഹമെത്തി… കയ്യിലൊന്നും കാണുന്നില്ലല്ലൊ…
എന്തായിത് … എന്റെ പൂട്ടുകളെല്ലാം തുറക്കുന്നോ ? എന്തിനു..?
എന്റെ കണ്ണുകളില്‍ നോക്കതെ അദ്ദേഹം പറഞ്ഞു…
എവിടാന്നു വച്ചല്‍ പൊക്കോ…
ഇനി ഇവിടെ വരരുത് …
എനിക്കു നിന്നെ കാണണ്ടാ…. ദുഷ്ടന്‍ …. നീ ചൊദിച്ചതെല്ലാം ഞാന്‍ തന്നില്ലേ?… എന്നിട്ടും ….!
ഇല്ലങ്ങൂന്നേ….. ഞാനൊന്നും ചെയ്തിട്ടില്ല…… എന്നെ ഉപേക്ഷിക്കരുതേ…..
ഞാന്‍ കാലു പിടിക്കാം … എന്നെ അങ്ങയ്ക്ക് അറിയ്യില്ലെ… എനീക്കു അങ്ങനെ വല്ലോം ചെയ്യാന്‍ പറ്റുമോ…….
വേണ്ടാ… ഇനി നീയെന്നോട് മിണ്ടരുത്… ആളുകള്‍ തല്ലി കൊല്ലുന്നതിനു മുമ്പു എങ്ങൊട്ടേലും പൊക്കൊ. ..ങും
എന്റെ ശരീരം തളര്‍ന്നു… എങ്ങോട്ടെന്നില്ലാതെ ഞാന്‍ വേച്ചു വേച്ചു നടന്നു…. ഉതിര്‍ന്നു വീഴുന്ന കണ്ണീരുകൊണ്ടു എന്റെ നെഞിലെ രോമങ്ങള്‍ കുതിര്‍ന്നിരുന്നു….
എന്നാലും അദ്ദേഹം ?
എനിക്കിനി ജീവിക്കേണ്ടാ…. പുഴക്കര ലക്ഷയ്മാക്കി ഞാന്‍ നടന്നു….
ഇരുണ്ട ഇടനാഴികളിലൂടെ….
മരണത്തെ വരവേല്‍ക്കുന്നതിനു മുമ്പു വെള്ളത്തില്‍ ഞാന്‍ എന്റെ പ്രതിബിംബം തിരഞ്ഞു….
ശരിയാ….
ഞാന്‍ ഒരു ഷുദ്ര ജീവി തന്നെ.....
പുറകിലൊരു കാലൊച്ച…ആരാ … ?
ഇതവനല്ലെ…. എന്നെ കല്ലെറിഞ്ഞവന്‍ …. അവന്റെ കണ്ണുകളില്‍ അഹങ്കാരം........
..............................
ആലോചിച്ചില്ല… ഞാനാ മുഖത്തേക്കു നീട്ടി തുപ്പി…
അവനതാ നിലത്തു വീണു പിടയുന്നു… പതിയെ ചലനമറ്റു…
ശരീരമാകെ നീലനിറം …… ആളുകളോടിക്കൂടുന്നു… എന്നെക്കണ്ടു പിന്‍ വാങ്ങുന്നു….
ഞാന്‍ പതിയെ നടന്നകന്നു…. തല ഉയര്‍ത്തിപ്പിടിച്ച് ………
.................................................................
നാളുകളും മാസങ്ങളും കൊഴിഞ്ഞു….
ഇപ്പൊള്‍ അവരെല്ലാം പറയുന്നത്രെ…
അവനോട് അടുക്കരുത് ….. അവന്‍ തുപ്പുന്നതു പോലും വിഷമാണത്രെ …!

Read more...

പുസ്തകം…

ഒരുനാളും നോക്കാതെ മാറ്റിവെച്ചോരാ
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും

Read more...

നിന്നെക്കുറിച്ച്….

ഒരു ശരത്കാലസായന്തനത്തിന്റെ കരയില്‍ നിന്നു പിരിഞ്ഞുപോകുമ്പോഴും
വെയില്‍ പുരണ്ടതാം നിന്‍ വിരല്‍ തുമ്പിന്റെ
മ്റൂദുലകമ്പനമെന്‍ കൈഞ്ഞരമ്പുകള്‍
ക്കറിയുവാന്‍ കഴിഞ്ഞിട്ടില്ല
മാനസം മുറുകിടുമ്പോഴും നിന്റെ കണ്‍പീലിതന്‍
നനവു ചുണ്ടുകൊണ്ട് ഒപ്പിയിട്ടില്ല ഞാന്‍.

Read more...

  ©Template by Dicas Blogger.